റിയാദ്- കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചൈനയിലേക്കും തിരിച്ചമുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചതായി സൗദിയ അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ചൈനയിലേക്കുള്ള സർവീസുകൾ നിർത്തിയതയാണ് അറിയിപ്പ്. നേരത്തെ യാത്ര ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്നും അറിയിപ്പിലുണ്ട്.