Sorry, you need to enable JavaScript to visit this website.

ഷഹീൻ ബാഗിലേക്ക് ഐക്യദാർഢ്യവുമായി ഇടത് എം.പിമാർ

ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ദൽഹിയിലെ ഷഹീൻ ബാഗിലേക്ക് ഐക്യദാർഢ്യവുമായി ഇടതു എം.പിമാർ. പ്രതിഷേധക്കാർക്ക് എതിരെ ഇന്ന് ഹിന്ദുമഹാസഭ പ്രകടനം നടത്തിയിരുന്നു. തുടർന്നാണ് ഐക്യദാർഢ്യവുമായി ഇടതു എം.പിമാർ സമരപ്പന്തലിലേക്ക് എത്തിയത്. കെ.കെ രാഗേഷ് എം.പി, സോമപ്രസാദ് എം.പി എന്നിവരാണ് സമരത്തിന് പിന്തുണയുമായെത്തിയത്. 

കഴിഞ്ഞ 50 ദിവസമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്തുവെന്ന് രാഗേഷ് എം.പി ഫെയ്‌സ്ബുക്കിൽ കുറിച്ചു. 
രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഹിന്ദു സേനയുടെ നേതൃത്വത്തിൽ സംഘപരിവാർ ഈ സമരം അവസാനിപ്പിക്കാൻ സമര കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. സമരക്കാരെയെല്ലാം അടിച്ചോടിക്കും എന്ന് ഇന്നലെ പ്രഖ്യാപിച്ചു.

അതിനെതുടർന്നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഞാനും സോമപ്രസാദ് എം.പിയും ഇവിടെ എത്തിയത്. സമരത്തിന് നേരെ വെടിവെപ്പ് ഉൾപ്പെടെ തുടർച്ചയായ പ്രകോപനം ഉണ്ടായിട്ടും തികച്ചും സമാധാനപരമായി ആയിരക്കണക്കിനാളുകൾ ഡൽഹിയിലെ കൊടും തണുപ്പിൽ രാപകൽ സമരത്തിലാണ്. ഈ സമരമാണ് സംഘപരിവാറിനെ അലോസരപ്പെടുത്തുന്നത്. അമ്മമാരും സഹോദരിമാരും ഉൾപ്പെടെയുള്ള സ്ത്രീകളാണ് സമരം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ ഷഹീൻ ബാഗുകൾ രാജ്യമെമ്പാടും ഉണ്ടാകേണ്ടതുണ്ട്. പോരാളികൾക്ക് അഭിവാദ്യങ്ങൾ.
 

Latest News