പ്രധാനമന്ത്രി മോഡിയുടെ സുരക്ഷക്ക് മാത്രം 600 കോടി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സുരക്ഷ നല്‍കുന്ന സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനായി (എസ്.പി.ജി) പൊതുബജറ്റില്‍ നീക്കിവെച്ചത് 600 കോടി രൂപ. നിലവിലുണ്ടായിരുന്ന 540 കോടിയാണ് 600 കോടി രൂപയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ വര്‍ധിപ്പിച്ചത്.

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രമാണ് എസ്.പി.ജി സുരക്ഷയിലുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നല്‍കിയിരുന്ന എസ്.പി.ജി. സുരക്ഷ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു.

 

Latest News