ചൈനയില്‍നിന്ന് 330 പേരുമായി വിമാനം ദല്‍ഹിയിലെത്തി

ന്യൂദല്‍ഹി- കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാമെത്തെ വിമാനം ദല്‍ഹിയിലെത്തി. 323 ഇന്ത്യക്കാരും ഏഴ് മാലദ്വീപ് പൗരന്മാരുമാണ് വിമാനത്തിലുള്ളത്. ഇവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും.

കഴിഞ്ഞ ദിവസം  42 മലയാളികള്‍ അടക്കം 324 പേരെ തിരികെ എത്തിച്ചിരുന്നു. മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് പോകാന്‍ അനുവദക്കൂ.
കൊറോണയെ തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ 300 കടന്നിട്ടുണ്ട്. ചികിത്സ തേടുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിക്കുകയാണ്.

 

 

Latest News