വെട്ടുകിളികള്‍ കൃഷി തിന്നുതീര്‍ക്കുന്നു; പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്- മരുഭൂ വെട്ടുകിളികളുടെ ആക്രമണം നേരിടാന്‍ പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന് മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗമാണ്  തീരുമാനമെടുത്തത്.

 

പ്രതിസന്ധി മറികടക്കാന്‍ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കര്‍മ പദ്ധതിയും  അംഗീകരിച്ചു.പഞ്ചാബില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന വട്ടുകിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


2019 മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യമായി വെട്ടുകിളി ആക്രമണം കണ്ടെത്തിയത്. താമസിയാതെ  സിന്ധിലെ 900,000 ഹെക്ടര്‍ കൃഷിഭൂമിയിലേക്ക് വ്യാപിച്ചു. ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ ഖ്വ എന്നിവിടങ്ങളില്‍ കോടികളുടെ വിളകളും മരങ്ങളുമാണ് ഇവ നശിപ്പിച്ചത്. വെട്ടുകിളികളുടെ ആക്രമണത്തില്‍നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നിര്‍ദേശം നല്‍കി.

 

Latest News