Sorry, you need to enable JavaScript to visit this website.

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ഗുണ്ടാനേതാവിനെതിരെ കേസ്

കാസർകോട്- പത്താം ക്ലാസുകാരിയെ സ്‌കൂൾ ഗ്രൗണ്ടിൽനിന്നും ഭീഷണിപ്പെടുത്തി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ സി.പി.ഐ നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലടക്കം നിരവധി കേസിൽ പ്രതിയായ യുവാവിനെ ബദിയടുക്ക പോലീസ് കേസെടുത്തു. നെഞ്ചത്തടുക്കയിലെ രവിതേജ (32) യ്ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ബദിയടുക്ക പോലീസ് സറ്റേഷൻ പരിധിയിലെ സ്‌കൂൾ വിദ്യാർഥിനിയെയാണ് ജനുവരി 10 ന് ഉച്ചയ്ക്ക് സ്‌കൂൾ ഗ്രൗണ്ടിൽ നിൽക്കുമ്പോൾരവിതേജ എത്തി ഭീഷണിപ്പെടുത്തി കൂട്ടികൊണ്ടുപോയത്. സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു.പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ച് കൗൺസിലിംഗ് നടത്തി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് രവിതേജയ്ക്കെതിരെ കേസെടുത്തത്. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സീതാറാമിനെ വെട്ടിയ കേസിലടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് രവിതേജ. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.
 

Latest News