Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ ചീഞ്ഞഴുകിയ മൃതദേഹത്തോടൊപ്പം  മൂന്ന് ദിവസം താമസിച്ച് ഭര്‍ത്താവ് 

കൊല്‍ക്കത്ത-ഭാര്യയുടെ ചീഞ്ഞഴുകിയ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം കഴിഞ്ഞ് ഭര്‍ത്താവ് പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. സ്ത്രീയെ പുറത്തുകാണാതെ വന്നതോടെ അയല്‍ക്കാര്‍ അന്വേഷിച്ചതോടെയാണ് സ്ത്രീയുടെ മൃതദേഹത്തോടൊപ്പം ഭര്‍ത്താവിനെ കണ്ടെത്തിയത്. ദീര്‍ഘനാളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാരതി ചന്ദ എന്ന സ്ത്രി. ദിവവസങ്ങളായി ഇവരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിയ്ക്കുകയായിരുന്നു. ഇതോടെ പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ബച്ഛു ചന്ദയെ പൊലിസ് ചോദ്യം ചെയ്ത് വരുകയാണ്. ഇയാളുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. സമാനമായ സഭവങ്ങള്‍ നേരത്തെയും കൊല്‍ക്കത്തയില്‍ നടന്നിട്ടുണ്ട്. അച്ഛന്റെ മൃതദേഹത്തോടൊപ്പം അഞ്ച് ദിവസം മകന്‍ കിടന്ന വാര്‍ത്ത ജനുവരിയില്‍ പുറത്തുവന്നിരുന്നു.

Latest News