ദല്‍ഹി എയിംസില്‍ തീപിടിത്തം

ന്യൂദല്‍ഹി-എയിംസ് ആശുപത്രിയില്‍ വീണ്ടും തീപിടിത്തം.കാര്‍ഡിയാക് ന്യുറോ സെന്ററിലാണ് അഗ്‌നിബാധയുണ്ടായത്. തീ പടര്‍ന്ന് പിടിച്ചപ്പോള്‍ രോഗികളെ അവിടെ നിന്നും ഒഴിപ്പിച്ചു.10 അഗ്‌നിശമന വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.ആശുപത്രി കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് തീപിടിത്തം ഉണ്ടായത്. ഒന്നാമത്തെ നില പൂര്‍ണമായും അഗ്‌നിക്കിരയായി. രണ്ടാമത്തെ നില ഭാഗികമായി കത്തി നശിച്ച നിലയിലാണ്.റിസര്‍ച്ച് ലാബും ഡോക്റ്റര്‍മാരുടെ മുറികളും കത്തി നശിച്ചു.
നേരത്തെ മൂന്ന് തവണ എയിംസില്‍  തീപിടിത്തം ഉണ്ടായതും  ശനിയാഴ്ചകളില്‍  ആയിരുന്നു. അഗ്‌നിശമന സേന ഉദ്യോഗസ്ഥരുടെയും എയിംസ് ഫയര്‍ ടീമിന്റേയും  കൃത്യമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.

Latest News