അമോണിയ വാതകം ചോര്‍ന്ന് തൊഴിലാളി മരിച്ചു 

ലക്‌നൗ- ഹാല്‍ദിരാമിന്റെ നിര്‍മാണ യൂണിറ്റില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരു തൊഴിലാളി മരിച്ചു. അമോണിയ ഓപ്പറേറ്ററായ സഞ്ജീവ് കുമാര്‍ (42) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ നോയിഡ സെക്ടര്‍65 ലെ ഹാല്‍ദിരാമിന്റെ കെട്ടിടത്തിലായിരുന്നു അപകടം. മുന്നൂറോളം പേരെ സുരക്ഷിതമായി പുറത്തിറക്കി. മെയിന്റനന്‍സ് യൂണിറ്റിലെ നാല് അമോണിയ കണ്ടന്‍സറുകളില്‍ ഒന്നിന്റെ വാല്‍വിലൂടെയാണ് വാതകം ചോര്‍ന്നതെന്ന് സുരക്ഷാസേന പറഞ്ഞു. ഇവിടെ ഇരുപത്തിരണ്ടോളം പേര്‍ ജോലി ചെയ്തിരുന്നു.

Latest News