Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാൻ വിമാനത്താവളത്തിൽ 20 അംഗ ആരോഗ്യ നിരീക്ഷക സംഘം

ജിസാൻ- കിംഗ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ 20 അംഗ സമിതിയെ ആരോഗ്യ മന്ത്രാലയം നിയമിച്ചു. പ്രതിരോധ പ്രവർത്തനത്തിനുള്ള ലംസ ഇദ്‌റാക് സൊസൈറ്റി അംഗങ്ങളെയാണ് യാത്രക്കാരെ പരിശോധിക്കാൻ നിയമിച്ചിട്ടുള്ളത്.
പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ഈ മെഡിക്കൽ സംഘം അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലിൽ സേവന നിരതരാണ്. ഗവർണർ മുഹമ്മദ് ബിൻ നാസർ രാജകുമാരന്റെ നിർദേശപ്രകാരമാണ് ഇവരെ നിയമിച്ചത്.

 

Latest News