ഷഹീന്‍ബാഗില്‍ വെടിവെപ്പ്; ആര്‍ക്കും പരിക്കില്ല

ന്യൂദല്‍ഹി- പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ സമരം നടക്കുന്ന ദല്‍ഹിയിലെ ഷഹീന്‍ബാഗിലെ സമരവേദിക്കരികെ വെടിവെപ്പുണ്ടായി. ആര്‍ക്കും പരിക്കില്ല. പ്രതി പിടിയിലായതായും പോലീസ് അറിയിച്ചു.
സമാധാനപരമായി നടക്കുന്ന പ്രതിഷേധ സമരം അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. രണ്ട് തവണ ഇയാള്‍ ആകാശത്തേക്ക് വെടിവെച്ചതായി വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു. ജയ്ശ്രീറാം വിളിച്ചുകൊണ്ടാണ് ഇയാള്‍ വെടിവെച്ചതെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.

 

കപിൽ ഗുജ്ജാർ എന്നയാളാണ് വെടിവെച്ചത്. തനിക്ക് ഹിന്ദു രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം വെടിയുതിർത്തത്. പ്രതിഷേധക്കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുമ്പോഴും ഇയാൾ ജയ് ശ്രീ റാം എന്ന് ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. സ്‌റ്റേജിന് പിറകിൽനിന്നാണ് ഇയാൾ വെടിവെപ്പ് തുടങ്ങിയത്. 

 

Latest News