Sorry, you need to enable JavaScript to visit this website.

ജാമിഅ വെടിവെപ്പ്: ആയുധം നൽകിയ ആളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്

ന്യൂദൽഹി- ജാമിയയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിവെച്ച രാംഭക്ത് ഗോപാലിന് തോക്കും രണ്ട് വെടിയുണ്ടയും നൽകിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ്. ഉത്തർപ്രദേശ് സ്വദേശിക്ക് പതിനായിരം രൂപ നൽകിയാണ് ഇയാൾ തോക്കും വെടിയുണ്ടയും വാങ്ങിയതെന്ന് ഉത്തർപ്രദേശ് പോലീസ് പറഞ്ഞു,

ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന് വെടിയുതിർത്ത് ആഘോഷിക്കാനാണെന്ന് പറഞ്ഞാണ് ഇയാൾ തോക്കും വെടിയുണ്ടകളും വാങ്ങിയത്.  ഒരു തവണ മാത്രമാണ് ഇയാൾ വെടിയുതിർത്തത്. ബാക്കി വന്ന ഒരു വെടിയുണ്ട പിടിച്ചെടുത്തു. തോക്ക് നൽകിയയാളെയും ഇയാളെ പരിചയപ്പെടുത്തിയ ആളെയും തിരിച്ചറിഞ്ഞുവെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഡൽഹി പൊലീസ് ഇതുവരെ തങ്ങളോട് വെടിവെച്ച ആളെ കുറിച്ചുള്ള വിവരം ആവശ്യപ്പെട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് ഗൗതം ബുദ്ധ നഗർ അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് ശ്രീപർണ ഗോംഗുലി പറഞ്ഞു.
 

Latest News