കോട്ടയം- കുറവിലങ്ങാട് കാളിക്കാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറ വീട്ടില്‍ തമ്പി (70) ഭാര്യ വത്സല , മകന്‍ അര്‍ജുന്‍ പ്രവീണ്‍(19), മരുമകള്‍ പ്രഭ, ഉഷ എന്നിവരാണ് മരിച്ചത്.ഇന്നലെ അര്‍ധരാത്രി 12 മണിക്കാണ് അപകടം. കുറവിലങ്ങാട് നിന്ന് ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന കാര്‍ പെരുമ്പാവൂരിലേക്ക് പോകുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ ലോറിയ്ക്ക് അടിയില്‍ കുടുങ്ങി. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തുവെച്ചത്. ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.