ജാമിഅയില്‍ വെടിയുതിര്‍ത്ത ഗോഡ്‌സേയുടെ  പിന്‍ഗാമിയെ ഹിന്ദു മഹാസഭ ആദരിക്കും 

ന്യൂദല്‍ഹി- വ്യാഴാഴ്ചയാണ് സിഎഎ വിരുദ്ധ മാര്‍ച്ച് നടത്തിയ ജാമിഅ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികല്‍ക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17 കാരന്‍ വെടിയുതിര്‍ത്തത്. പോലീസുകാര്‍ നോക്കി നില്‍ക്കെ ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത് താന്‍ തരാം എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു അക്രമി വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് ഹിന്ദു മഹാസഭ. മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക ഗോഡ്‌സേയെ പോലെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ് പ്രതിഷേധകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഹിന്ദു മഹാസഭാ വ്യക്തമാക്കി. 

Latest News