റേറ്റിംഗ് മാറ്റാം, മനസ് മാറ്റാനാകില്ല -  ദീപിക പദുകോണ്‍ 

മുംബൈ-ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസിലെത്തിയതിനെ തുടര്‍ന്ന് നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരറാണി ദീപിക പദുകോണ്‍. ഐഎംബിഡിയില്‍ ഛപാകിന്റെ റേറ്റിംഗ്  റിപ്പോര്‍ട്ട് കുറച്ചതിനെ പറ്റിയുള്ള അഭിപ്രായ പ്രകടനത്തിനിടെയാണ് താരത്തിന്റെ പ്രതികരണം. ഐ.എം.ഡി. ബിയില്‍ സിനിമയ്ക്ക് പത്തില്‍ 4.6 ആണ് റേറ്റി0ഗ് വന്നിരിക്കുന്നത്. 
ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുന്‍പായിരുന്നു താരത്തിന്റെ ജെഎന്‍യു സന്ദര്‍ശനം. തുടര്‍ന്ന് ദീപികയ്‌ക്കെതിരേയും സിനിമയ്‌ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബര്‍ ലോകത്ത് നടന്നത്. 
ജെ.എന്‍.യു വിഷയത്തില്‍ തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ദീപികയെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ രംഗത്തെത്തി. 
 ഒരു റേഡിയോ ചാനല്‍ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്. നേരത്തെ ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നു സംഘപരിവാര്‍ സംഘടനകള്‍ ആഹ്വനം ചെയ്തിരുന്നു. 
ദീപികയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നായിരുന്നു വിലയിരുത്തല്‍. അതേസമയം ചിത്രത്തിന് വന്‍ കളക്ഷന്‍ നേടാനായില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായി. 

Latest News