Sorry, you need to enable JavaScript to visit this website.

അറുപതുകാരന് ഭാര്യയില്‍ നിന്നും  കൊറോണ വൈറസ് ബാധിച്ചു

ഷിക്കാഗോ- അമേരിക്കയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് കൊറോണ വൈറസ് ബാധിച്ചു.  ഭാര്യയില്‍ നിന്നും ഭര്‍ത്താവിനാണ് വൈറസ് ബാധയേറ്റിരിക്കുന്നത്.  ഇത് ആദ്യമായാണ് ഇത്തരം ഒരു സംഭവം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ വുഹാനില്‍  നിന്നും കൊറോണ വൈറസ് ബാധിച്ച് നാട്ടിലെത്തിയ ഷിക്കാഗോ സ്വദേശിയില്‍ നിന്നുമാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്.
ഇയാളുടെ ഭാര്യ ഇപ്പോഴും ഷിക്കാഗോയിലെ ആശുപതിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. പിതാവിനെ പരിചരിക്കാന്‍ വേണ്ടിയാണ് ഇവര്‍ വുഹാനില്‍ പോയത്. അമേരിക്കയില്‍  60 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.  കൂടാതെ 165 പേര്‍ നിരീക്ഷണത്തിലുമാണ്. 

Latest News