ബംഗ്ലാദേശുകാരായ കേബിൾ കവർച്ചാ സംഘം റിയാദിൽ പിടിയിൽ

റിയാദ് - നാലംഗ കവർച്ച സംഘത്തെ റിയാദിൽ നിന്ന് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി അറിയിച്ചു. ഇരുപതു മുതൽ മുപ്പതു വരെ വയസ് പ്രായമുള്ള ബംഗ്ലാദേശുകാരാണ് അറസ്റ്റിലായത്. കേബിളുകളും ബ്രെയ്ക്കറുകളും മറ്റു വൈദ്യുതി ഉപകരണങ്ങളും കവർന്ന സംഘമാണ് പിടിയിലായത്. തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽ 36 കവർച്ചകൾ നടത്തിയതായി ചോദ്യം ചെയ്യലിൽ സംഘം സമ്മതിച്ചതായി പോലീസ് വക്താവ് പറഞ്ഞു. 

Latest News