റിയാദ് - സനാഇയ ഡിസ്ട്രിക്ടിൽ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ. റെസിഡൻഷ്യൽ കെട്ടിടത്തിനു സമീപം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ആറു സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് തീ പടർന്നുപിടിച്ചത്.
സമീപത്തെ കെട്ടിടത്തിൽ കുടുങ്ങിയ അഞ്ചു പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ലെന്ന് തിയണച്ച സിവിൽ ഡിഫൻസ് അറിയിച്ചു.






