റിയാദ്- കഴിഞ്ഞ ദിവസം കാണാതായ മലയാളി വിദ്യാര്‍ഥിയെ കണ്ടുകിട്ടി. ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന യൂസഫ് കാക്കഞ്ചേരിയുടെ മകന് മുഹമ്മദ് ശാമിലിനെയാണ് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ കാണാതായത്.
ബത്ഹയില്‍ താമസസ്ഥലത്തിനു തൊട്ടടുത്തുള്ള ബില്‍ഡിംഗിലാണ് കുട്ടിയെ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥി മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്നിരുന്നു.
പോലീസില്‍ പരാതി നല്കിയ ബന്ധുക്കള്‍ വാട്സാപ്പില്‍ ഫോണ്‍ നമ്പര്‍ സഹിതം സന്ദേശം നല്‍കിയിരുന്നു.
കുട്ടിയെ കണ്ടെത്തിയതിനാല്‍ ഈ സന്ദേശം പ്രചരിപ്പിക്കരുതെന്ന് സാമൂഹിക പ്രവര്‍ത്തകനും ഐ.സി.എഫ് ചാപ്റ്റര്‍ പ്രസിഡന്റുമായ അഷ്റഫ് കുറ്റിയില്‍ അഭ്യര്‍ഥിച്ചു.






