സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു; കോണ്‍സ്റ്റബിളിനെതിരെ പരാതി


ഇന്‍ഡോര്‍- ഇന്‍ഡോറില്‍ പോലീസ് കോണ്‍സ്റ്റബിളിനെതിരെ ബലാല്‍സംഗക്കേസ് നല്‍കി സഹപ്രവര്‍ത്തക. പലതവണ തന്നെ ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.മനീഷ് ശര്‍മ എന്ന പോലിസ് കോണ്‍സ്റ്റബിളിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഡിആര്‍പി ലൈനിലെ താമസക്കാരിയായ വനിതാ പോലിസാണ് പരാതിക്കാരി. ബംഗംഗ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അതിക്രമം നടന്നതെങ്കിലും  യുവതി എംജി റോഡ് പോലിസിലാണ് പരാതി നല്‍കിയത്.രണ്ട് സ്റ്റേഷനിലും പരാതി രജിസ്ട്രര്‍ ചെയ്തതായും മനീഷ് ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു
 

Latest News