Sorry, you need to enable JavaScript to visit this website.

അടുത്ത സാമ്പത്തിക വർഷം ആറര ശതമാനം വരെ വളർച്ചയെന്ന് സർവേ

ന്യൂദൽഹി- കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലൂടെ രാജ്യം കടന്നുപോകുന്നതിനിടെ അടുത്ത സാമ്പത്തികവർഷം അഞ്ചു ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് സർവേ. അടുത്ത വർഷം ആറു മുതരൽ ആറര വരെ വളർച്ചയുണ്ടാകുമെന്നാണ് സർവേ റിപ്പോർട്ട്. സർവേ റിപ്പോർട്ട് കേന്ദ്രം ലോക്‌സഭയിൽ വെച്ചു. ഈ വർഷം ഇന്ത്യയുടെ ജി.ഡി.പി അഞ്ചു ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര ബജറ്റിന് തൊട്ടുമുമ്പായി പാർലമെന്റിൽ അവതരിപ്പിക്കുന്ന വിശകലന റിപ്പോർട്ടാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച അവലോകനം ചെയ്യുന്നതിനൊപ്പം സാമ്പത്തിക പ്രശ്‌നങ്ങളും നടപടികളും സാമ്പത്തിക സർവേ റിപ്പോർട്ട് വിശകലനം ചെയ്യും.

 

Tags

Latest News