വൃദ്ധയെ ആര്‍.എസ്.എസുകാരന്‍ മര്‍ദിച്ചു; ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെതിരെ കേസ്

തൃശൂര്‍- ആര്‍.എസ്.എസുകാരന്‍ സ്ത്രീയെ മര്‍ദിച്ചുവെന്നും രാജ്യംവിടാന്‍ ആവശ്യപ്പെട്ടുവെന്നും ഫേസ് ബുക്കില്‍ പോസ്റ്റിട്ടറി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദിനെതിരെ കേസ്. പ്രകോപനമുണ്ടാക്കിയെന്നും ലഹളക്ക് ആഹ്വാനം ചെയ്തുവെന്നും ആരോപിച്ച് മണ്ണുത്തി പോലീസാണ് ഐ.പി.സി 153 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍ ജില്ലയിലെ മുല്ലക്കരയില്‍ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുകാരിയായ ജമീലയെ അയല്‍വാസി കൂടിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബാബു  മര്‍ദിച്ചുവെന്നായിരുന്നു കേസ്. ഈ രാജ്യം വിട്ടുപോവണമെന്ന് പറഞ്ഞാണ് മര്‍ദിച്ചതെന്നും ജമീല തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നുമായിരുന്നു പോസ്റ്റ്. നാട്ടുകാരാണ് സ്ത്രീയ രക്ഷപ്പെടുത്തിയതെന്നും വീടിലേക്ക് ഓടിക്കയറിയ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും പോസ്റ്റിലുണ്ടായിരുന്നു.

വയോധികയെ മര്‍ദ്ദിച്ച ബാബുവിനെ പോലിസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചിരുന്നു. പോലിസ് സ്റ്റേഷനിലെത്തിയ ഇയാള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതോടെ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.  

https://www.malayalamnewsdaily.com/sites/default/files/2020/01/31/sajeed-post.jpg

 

Latest News