Sorry, you need to enable JavaScript to visit this website.

സൗദിയിലുള്ളവര്‍ക്ക് ട്രാഫിക് വിഭാഗത്തിന്റെ അറിയിപ്പ്

റിയാദ് - മെയിന്‍ റോഡില്‍ ഇരുപതു മീറ്ററില്‍ കൂടുതല്‍ ദൂരം വാഹനം പിന്നോട്ടെടുക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

സുരക്ഷിതവും നിയമാനുസൃതവുമായ രീതിയില്‍ റോഡില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം അടുത്ത എക്‌സിറ്റ് വരെ വാഹനം ഓടിക്കുകയാണ് വേണ്ടത്. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കാന്‍ പാടില്ല.

യാത്രക്കിടെ അപ്രതീക്ഷിതമായി ടയര്‍ പൊട്ടിത്തെറിച്ചാല്‍ സ്വന്തം സുരക്ഷയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തി സ്വീകരിക്കേണ്ട ശരിയായ നടപടികള്‍ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉണര്‍ത്തി.

അപ്രതീക്ഷിതമായി ടയര്‍ പൊട്ടിത്തെറിച്ചാല്‍ ഏഴു നടപടികളാണ് ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ടത്. സ്റ്റിയറിംഗ് വീല്‍ നന്നായി മുറുകെ പിടിക്കുകയെന്നതാണ് ഇതില്‍ ഒന്നാമത്തെത്. ബ്രേക്ക് ചവിട്ടാന്‍ പാടില്ല. ആക്‌സിലേറ്ററില്‍ നിന്ന് കാല്‍പാദം ഉയര്‍ത്തുകയും വേണം. റോഡില്‍ വലതു വശത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തണം. ഇതിനു ശേഷം വാഹനം സൈഡാക്കണം. സുരക്ഷിതമായ സ്ഥലത്ത് വാഹനം നിര്‍ത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. വാഹനത്തിലെ എമര്‍ജന്‍സി സിഗ്നല്‍ പ്രവര്‍ത്തിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഉണര്‍ത്തി.

 

Latest News