അമേരിക്കയില്‍ കോടിയേരിയെ സന്ദര്‍ശിച്ച് ബാബു ആന്റണി

ഹൂസ്റ്റണ്‍, അമേരിക്ക-മലയാളികളുടെ പ്രിയ നടനാണ് ബാബു ആന്റണി. സിനിമകളില്‍ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണദ്ദേഹം. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച ചിത്രമാണ് താരം തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ കോടിയേരിയെ ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ വച്ചാണ് ബാബു ആന്റണി കണ്ടത്. ഭാര്യ എസ്.ആര്‍ വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്. ഒക്ടോബര്‍ 28ാം തീയതിയാണ് ചികിത്സക്കായി കോടിയേരി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്.

Latest News