Sorry, you need to enable JavaScript to visit this website.

ഗവര്‍ണറെത്തിയപ്പോള്‍ പോലീസ്  ഓഫീസര്‍ പത്രം വായിച്ചിരിക്കുന്നു

കൊല്‍ക്കത്ത-മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കായി ഗവര്‍ണറെത്തുമ്പോള്‍ ഒരു പൊലീസ് ഓഫീസര്‍ പത്രം വായിക്കുകയായിരുന്നുവെന്നും പശ്ചിമ ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്നും ആരോപിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ രംഗത്ത്. ബരാക്‌പോറിലെ ഗാന്ധി ഘട്ടില്‍ പുഷ്പാര്‍ച്ചനയ്ക്കായി ഗവര്‍ണറും മന്ത്രി ശോഭൊനദേബ് ചാദോപാദ്യായയും എത്തിയപ്പോഴായിരുന്നു സംഭവം. 'ഇങ്ങനെ ഒരു ദിവസം എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? ഞങ്ങളോട് തന്നെ പുച്ഛം തോന്നുന്നു. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഭരണഘടനാപരമായി ഉയര്‍ന്ന പദവിയിലുള്ള ഒരാളുടെ മുന്നില്‍ ഇങ്ങനെ പെരുമാറുന്നു. അയാള്‍ സാധാരണയായി പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു പോലീസ് ഓഫീസര്‍ ഇങ്ങനെ 
പെരുമാറാമോ? ഇത് ക്രമസമാധാനത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയാണ്. 'ഗവര്‍ണര്‍ പറഞ്ഞു. ബരക്പൂരിലെ ജില്ലാ പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മയാണ് പരിപാടിക്കിടെ പത്രം വായിച്ചത്. പരിപാടി നടക്കുന്നത സദസ്സിന്റെ ഒന്നാമത്തെ നിരയിലിരുന്നാണ് അദ്ദേഹം പത്രം വായിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Latest News