Sorry, you need to enable JavaScript to visit this website.

കല്‍പ്പറ്റ സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍

കല്‍പ്പറ്റ- കല്‍പ്പറ്റ സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കല്‍പ്പറ്റ മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിത്. ഫാത്തിമ നസീല(17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. അതേസമയം വിദ്യാര്‍ത്ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

Latest News