Sorry, you need to enable JavaScript to visit this website.

തുറൈഫ് റോഡിൽ വാഹനാപകടത്തിൽ രണ്ടു മരണം

അറാർ - തുറൈഫ് രാജ്യാന്തര പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മൂവരും സൗദി പൗരന്മാരാണ്. ജാബി ഗ്രാമത്തിനു സമീപമാണ് അപകടം. വഅദ് അൽശമാൽ നഗരത്തിൽനിന്നും ഹസ്മുൽജലാമീദിൽ നിന്നുമുള്ള റെഡ് ക്രസന്റ് ആംബുലൻസ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റയാളെ തുറൈഫ് ജനറൽ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങളും ഇതേ ആശുപത്രി മോർച്ചറിയിലേക്ക് നീക്കിയതായി ഉത്തര അതിർത്തി പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് മുസാഅദ് അൽഅനസി പറഞ്ഞു. 

 

Latest News