പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ  ആള്‍ദൈവം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു

ചണ്ഡീഗഡ്- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ അശ്രമത്തില്‍ വച്ച് നിരന്തരം ബലാത്സംഗത്തിനിരയാക്കി ആള്‍ ദൈവം ലക്ഷാനന്ദ്. ഹരിയാനയിലെ റായ്പൂരിലെ ആശ്രമത്തില്‍ വച്ചാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ലക്ഷാനന്ദ് മൂന്ന് ദിവസം നിരന്തരം പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ലക്ഷാനദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇയാളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല. പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ ലക്ഷാനന്ദ് ഒളിവില്‍ പോവുകയായിരൂന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ലക്ഷാനന്ദിനെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Latest News