Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കപ്പൽ മാർഗം തീർഥാടകർ എത്തിത്തുടങ്ങി

കപ്പൽ മാർഗം ജിദ്ദ തുറമുഖത്തെത്തിയ ഹജ് തീർഥാടകർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു.

ജിദ്ദ- കപ്പൽ മാർഗമുള്ള ഹജ് തീർഥാടകരുടെ ആദ്യ സംഘം ജിദ്ദ ഇസ്‌ലാമിക് സീപോർട്ടിൽ എത്തി. സുഡാനിലെ സുവാകിൻ തുറമുഖത്തു നിന്നുള്ള മവദ്ദ എന്ന് പേരുള്ള കപ്പലിൽ 480 ഹജ് തീർഥാടകരാണുണ്ടായിരുന്നത്. ഇവരിൽ 228 പേർ പുരുഷന്മാരും 252 പേർ സ്ത്രീകളുമായിരുന്നു. ജിദ്ദ ഹജ്, ഉംറ മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ മർവാൻ അൽസുലൈമാനിയും ജിദ്ദയിലെ സുഡാൻ കോൺസൽ ജനറൽ അവദ് ഹുസൈൻ സറൂഖും വിവിധ വകുപ്പ് പ്രതിനിധികളും ചേർന്ന് ഹജ് തീർഥാടകരെ തുറമുഖത്ത് സ്വീകരിച്ചു. പൂച്ചെണ്ടുകളും ഈത്തപ്പഴവും സംസം വെള്ളവും ഉപഹാരങ്ങളും ഇസ്‌ലാമിക കൃതികളും തീർഥാടകർക്ക് വിതരണം ചെയ്തു. യാത്രാ നടപടികൾ പൂർത്തിയാക്കി സീപോർട്ട് ഹജ് സിറ്റിയിൽ നിന്ന് ബസുകളിൽ തീർഥാടകർ മക്കയിലേക്ക് തിരിച്ചു. 

ഹാജിമാർക്ക് താമസിക്കാൻ 144 കെട്ടിടങ്ങൾക്ക് പുതിയ ലൈസൻസ്

മക്ക- വിദേശ ഹജ് തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിന് മക്കയിൽ 144 കെട്ടിടങ്ങൾക്ക് ഈ വർഷം പുതുതായി ലൈസൻസ് നൽകിയതായി ഹജ് പാർപ്പിട കമ്മിറ്റി വൈസ് പ്രസിഡന്റ് എൻജിനീയർ മാസിൻ അൽസനാരി പറഞ്ഞു. 85,801 തീർഥാടകരെ പാർപ്പിക്കുന്നതിനു ശേഷിയുള്ള 144 കെട്ടിടങ്ങൾക്കാണ് പുതുതായി ലൈസൻസ് നൽകിയത്. ഈ കെട്ടിടങ്ങളിൽ ആകെ 19,544 മുറികളുണ്ട്. 3,688 കെട്ടിടങ്ങളുടെ ലൈസൻസ് പുതുക്കി നൽകി. 3,39,540 മുറികളുള്ള ഈ കെട്ടിടങ്ങളിൽ 16,25,245 തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിന് ശേഷിയുണ്ട്. ഈ വർഷം മക്കയിൽ ആകെ 3,832 കെട്ടിടങ്ങളിൽ ഹജ് തീർഥാടകരെ പാർപ്പിക്കുന്നതിനാണ് ലൈസൻസ് നൽകിയിരിക്കുന്നത്. ഇവയിൽ ആകെ 3,59,084 മുറികളുണ്ട്. ഇവയിൽ 17,11,046 തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിന് ശേഷിയുണ്ട്. 
അസീസിയ ഡിസ്ട്രിക്ടിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത്. ഇവിടെ 8,48,704 തീർഥാടകരെ പാർപ്പിക്കുന്നതിന് വിശാലമായ 1,721 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള മിസ്ഫലയിൽ 2,83,186 തീർഥാടകരെ പാർപ്പിക്കുന്നതിന് ശേഷിയുള്ള 721 കെട്ടിടങ്ങൾക്കും ലൈസൻസ് നൽകി. ഉതൈബിയയിൽ 645 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിച്ചു. ഈ കെട്ടിടങ്ങൾക്ക് 2,90,282 തീർഥാടകർക്ക് താമസിക്കാൻ സൗകര്യമുണ്ട്. ഹറമിനടുത്ത പ്രദേശങ്ങളിൽ 2,18,882 തീർഥാടകർക്ക് വിശാലമായ 549 കെട്ടിടങ്ങൾക്കും അൽറസീഫയിൽ 69,992 തീർഥാടകർക്ക് വിശാലമായ 196 കെട്ടിടങ്ങൾക്കും ലൈസൻസ് നൽകിയിട്ടുണ്ട്. ഒന്നു മുതൽ 41 നില വരെ ഉയരുമുള്ള കെട്ടിടങ്ങൾക്ക് ലൈസൻസുണ്ട്. ഒരു നിലയുള്ള രണ്ടു കെട്ടിടങ്ങൾക്കാണ് ഈ വർഷം ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ഈ കെട്ടിടങ്ങൾ 124 ഹജ് തീർഥാടകർക്ക് താമസ സൗകര്യം ലഭിക്കുന്നതിന് വിശാലമാണ്. രണ്ടു നിലകളുള്ള 41 കെട്ടിടങ്ങൾക്കും മൂന്നു നിലയുള്ള 225 കെട്ടിടങ്ങൾക്കും നാലു നിലയിലുള്ള 534 കെട്ടിടങ്ങൾക്കും അഞ്ചു നിലയുള്ള 921 കെട്ടിടങ്ങൾക്കും ആറു നിലയുള്ള 543 കെട്ടിടങ്ങൾക്കും ഏഴു നിലയുള്ള 530 കെട്ടിടങ്ങൾക്കും എട്ടു നിലയുള്ള 148 കെട്ടിടങ്ങൾക്കും ഒമ്പതു നിലയുള്ള 103 കെട്ടിടങ്ങൾക്കും പത്തു നിലയുള്ള 82 കെട്ടിടങ്ങൾക്കും 11 നിലയുള്ള 107 കെട്ടിടങ്ങൾക്കും 12 നിലയുള്ള 85 കെട്ടിടങ്ങൾക്കും ലൈസൻസ് നൽകിയിട്ടുണ്ട്. 26 നിലയുള്ള ഒരു കെട്ടിടത്തിനും 27 നിലയുള്ള ആറു കെട്ടിടങ്ങൾക്കും 36 നിലയുള്ള ഒരു കെട്ടിടത്തിനും ലൈസൻസ് നൽകി. 36 നിലയുള്ള കെട്ടിടം 27,450 ഹജ് തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നതിന് വിശാലമാണെന്നും എൻജിനീയർ മാസിൻ അൽസനാരി പറഞ്ഞു.

 

Latest News