Sorry, you need to enable JavaScript to visit this website.

ഡി രാജയും ബിനോയ് വിശ്വവും അറസ്റ്റില്‍


ദല്‍ഹി- സിപിഐ എംപിമാരായ ഡി രാജയും ബിനോയ് വിശ്വവും അറസ്റ്റില്‍.പൗരത്വഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അറസ്റ്റ്. ഇന്ന് ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ പങ്കെടുക്കാന്‍ രാജ്ഘട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് ഡി രാജ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജാമിഅ മില്ലിയയില്‍ നടന്ന വെടിവെപ്പില്‍  ബിനോയ് വിശ്വം ഇന്ന് അപലപിച്ച് പ്രസ്താവന നടത്തിയിരുന്നു.

'നൂറ് കണക്കിന് പോലീസുകാര്‍ നോക്കിനില്‍ക്കെ ആയുധമായെത്തി എങ്ങിനെയാണ് ഒരാള്‍ക്ക് സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ അക്രമം നടത്താന്‍ സാധിച്ചതെന്ന്' ബിനോയ് വിശ്വം ചോദിച്ചിരുന്നു. അതേസമയം ഇടതുപക്ഷം നടത്തിയ മനുഷ്യചങ്ങലയില്‍ സീതാറാം യെച്ചൂരി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
 

Latest News