ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യാ വിമാനം നാളെ വുഹാനിലേക്ക്

മുംബൈ- ചൈനയില്‍ 170ഓളം പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച വൈകീട്ട് പുറപ്പെടും. വുഹാനിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളോട് ഒരുങ്ങിയിരിക്കാന്‍ അധികൃതര്‍ അറിയിപ്പു നല്‍കി. മറ്റിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി മറ്റൊരു എയര്‍ ഇന്ത്യാ വിമാനം കൂടി ചൈനയിലെത്തുമെന്നും അറിയിപ്പില്‍ പറയുന്നു. ചൈനയിലേക്കു പോകാനായി രണ്ടു എയര്‍ ഇന്ത്യാ വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തിയിട്ടുള്ളത്. പൈലറ്റുമാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷയ്ക്കു വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
 

Latest News