കോഴിക്കോട്- കാഴ്ചാവൈകല്യമുള്ള പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ 60 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി. കോഴിക്കോട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദ്യാര്‍ത്ഥിനിയുടെ പഠനചെലവിലേക്കായി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2016-17 വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. മുക്കാല്‍ഭാഗവും കാഴ്ചാ വൈകല്യമുള്ള ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന്‍ പാഡിപ്പിച്ചത്.
ഇത് മറ്റ് സഹപാഠികളാണ് പ്രധാന അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് പ്രധാനഅധ്യാപകന്‍ നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം നടത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ചുമത്തിയ പോക്‌സോ കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തി. അധ്യാപകന് അറുപത് വര്‍ഷം കഠിനതടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.






