Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിര്‍ഭയ പ്രതികളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാക്കാനാകില്ല

ന്യൂദല്‍ഹി- നിര്‍ഭയക്കേസില്‍ പ്രതികളിലൊരാളായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ച സാഹചര്യത്തില്‍
പ്രതികളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാക്കാന്‍ കഴിയില്ല. ദയാഹരജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. നാലു പ്രതികളുടേയും വധശിക്ഷ ശനിയാഴ്ച നടപ്പാക്കാനാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്.

മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് താക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
മറ്റു രണ്ട് പ്രതികളായ മുകേഷ് സിംഗിന്റേയും വിനയ് ശര്‍മയുടേയും തിരുത്തല്‍ ഹരജികള്‍ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച്  കഴിഞ്ഞ പതിനേഴിന് തള്ളിയിരുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി വധശിക്ഷ നല്‍കുന്നത് ശരിയല്ലെന്നാണ് തിരുത്തല്‍ ഹരജിയില്‍ ബോധിപ്പിക്കുന്നത്.  അക്ഷയ് സിങ് ഉള്‍പ്പെടെയുള്ള നാലു പ്രതികളുടെയും വധശിക്ഷ ശനിയാഴ്ചയാണ് നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നത്.

 

Latest News