പൗരത്വഭേദഗതിക്കെതിരായ പ്രസംഗം; ഡോ. കഫീൽ ഖാനെ അറസ്റ്റ് ചെയ്തു 

ന്യൂദൽഹി- പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് ആരോപിച്ച് ഡോ. കഫീൽ ഖാനെ യു.പി പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം അലീഗഡ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. പൗരത്വഭേദഗതി നിയമത്തിനെതിരെയായിരുന്നു പ്രസംഗം. മുംബൈയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
 

Latest News