Sorry, you need to enable JavaScript to visit this website.

രാജസ്ഥാന്‍ സര്‍വകലാശാലകളില്‍ ഇത്തവണ ഗാന്ധി ജയന്തി അവധി ഇല്ലെന്ന് സര്‍ക്കാര്‍

ജയ്പൂര്‍- ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളിലും കോളെജുകളിലും ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ അകാഡമിക് കലണ്ടറിലാണ് ഈ പൊതു അവധി ദിനം ഒഴിവാക്കിയിരിക്കുന്നത്. 

'ഈ വര്‍ഷം ഗാന്ധി ജയന്തി അവധി സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളിലും കൊളെജുകളിലും വേണ്ടെന്നാണ് തീരുമാനം. ഈ ദിവസം അതത് സ്ഥാപനങ്ങളില്‍ വച്ച് തന്നെ ഗാന്ധി ജയന്തി ആഘോഷിക്കാം,' ഉന്നത വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി പറഞ്ഞു. ഗവര്‍ണര്‍ അംഗീകരിച്ച അക്കാദമിക് കലണ്ടര്‍ 12 സംസ്ഥാന സര്‍വകലാശാലകള്‍ക്കും അയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Latest News