സി.എ.എ സമരത്തില്‍ പങ്കെടുത്ത യുവാവിന് പോലീസ് ക്ലിയറന്‍സ് നല്‍കുന്നില്ല

കൊച്ചി- പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആക്ഷേപം.
ആലുവ കടുവാടം സ്വദേശിയായ ടി.എം അനസിനാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാല്‍ താങ്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് ആലുവ പോലീസ് സ്‌റ്റേഷനില്‍നിന്ന് ലഭിച്ച മറുപടി.

അനസ് ഈസ്റ്റ് പോലിസ് എസ്.ഐക്ക് നല്‍കിയ അപേക്ഷയില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.  തന്റെ പേരില്‍ യാതൊരു വിധ കേസുകളും ഇല്ലെന്ന് അനസ് അപേക്ഷയില്‍ പറയുന്നുണ്ട്.

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്  മഹല്ല് ഏകോപന സമിതി നടത്തിയ പറവൂര്‍ ആലുവ ലോങ് മാര്‍ച്ചില്‍ അനസ് പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കേസൊന്നും എടുത്തിട്ടില്ല.

https://www.malayalamnewsdaily.com/sites/default/files/2020/01/29/policecc.jpg

Latest News