Sorry, you need to enable JavaScript to visit this website.

ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി

ന്യൂദല്‍ഹി-ആഗോളതലത്തില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് ദിനംപ്രതി നിയന്ത്രണാധീതമായി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും ചൈനയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി. 
പ്രമുഖ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേസ് ചൈനയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തി. ഇന്തോനീഷ്യയുടെ ലയണ്‍ എയറും സര്‍വ്വീസ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അനുവദിക്കണമെന്ന് ചൈനയോട് സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വുഹാനിലുള്ള ഇന്ത്യക്കാര്‍ ഇതിനായി സമ്മതപത്രം നല്‍കി കാത്തിരിക്കുകയാണ്.

Latest News