Sorry, you need to enable JavaScript to visit this website.

മോഡിയെ അപകീര്‍ത്തിപ്പെടുത്തി നാടകാവതരണം;  കര്‍ണാടകയിലെ സ്‌കൂള്‍ അടച്ചുപൂട്ടി

ബെംഗളുരു-പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ പട്ടികയേയും എതിര്‍ക്കുന്ന നാടകം അവതരിപ്പിച്ച കര്‍ണാടകയിലെ സ്‌കൂള്‍ അടച്ചുപൂട്ടി. കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റാണ് അടച്ച് പൂട്ടിയത്.നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോശമായി ചിത്രീകരിച്ചുവെന്ന സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യലിന്റെ പരാതിയിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പൗരത്വ നിയമ ഭേദഗതി,ദേശീയ പൗരത്വ പട്ടിക എന്നിവ നടപ്പാക്കിയാല്‍ ഒരു വിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച അരങ്ങേറിയ സ്‌കൂള്‍ നാടകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.സ്ഥാപനത്തിനെതിരെ നിയമപരമായ നടപടിയാണ് പരാതിയിലൂടെ ഇയാള്‍ ആവശ്യപ്പെട്ടത്.
സമൂഹമാധ്യമങ്ങളില്‍ നാടകം വൈറലായതോടെ സ്‌കൂളിനെതിരെ എബിവിപി രംഗത്തെത്തുകയും സ്‌കൂളിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തു. സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

Latest News