നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍  ശ്രമിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

മാഹി- നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഹോഡവാട സ്വദേശിയായ അദ്ധ്യാപകന്‍ അബ്ദുള്‍ റഷീദിനെയാണ് പള്ളൂര്‍ എസ്.ഐ.സെന്തില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അദ്ധ്യാപകനായിരുന്നു അബ്ദുള്‍റഷീദ്. ഇക്കഴിഞ്ഞ 26ാം തീയ്യതിയായിരുന്നു സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിയെ ഇയാള്‍ ശുചിമുറിയില്‍ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും പള്ളൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയെ മാഹി കോടതിയില്‍ ഹാജരാക്കി.

Latest News