റോബര്‍ട്ട് വദ്രയുടെ സഹായി പ്രവാസി വ്യവസായിക്ക് ജാമ്യം

ന്യൂദല്‍ഹി-എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മലയാളിയും പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി തമ്പിക്ക് ജാമ്യം.

കസ്റ്റഡി നീട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം കോടതി തള്ളി. ഫെബ്രുവരി ഏഴുവരെയാണ് തമ്പിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നത്. പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കുകയും രണ്ട് ആള്‍ജാമ്യം നല്‍കുകയും വേണം.

റോബര്‍ട്ട് വദ്രയുടെ സഹായിയാണ് തമ്പി. വദ്രയുടെ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹിയില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.  

 

Latest News