ശുചിമുറിയില്‍ യുവതിയുടെ ദൃശ്യം പകര്‍ത്തി; പബ് ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു- ശുചിമുറിയില്‍ യുവതിയുടെ ദൃശ്യം പകര്‍ത്തിയ പബ്ബ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മക്ഗ്രാത്ത് റോഡിലെ പബ്ബില്‍ ജോലിചെയ്യുന്ന ഒഡീഷ സ്വദേശി ബുദ്ധികാന്ത് ദേബ്‌നാഥിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. ജനുവരി 24 നായിരുന്നു കേസിനാസ്പദമായ സംഭവം.

ശുചിമുറിയില്‍ കയറിയ 34 വയസ്സുകാരിയാണ് ദേബ്‌നാഥ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടത്. ബഹളംവെച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. പബ്ബിലെ ജീവനക്കാരുടെ യൂണിഫോമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് മറ്റൊരു യുവതി മൊഴി നല്‍കിയതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
പ്രതി മാപ്പ് പറഞ്ഞെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനിന്നു. പബ്ബ് മാനേജറോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരനെ പിരിച്ചുവിട്ടതായി പബ്ബ് മാനേജ്‌മെന്റ് അറിയിച്ചു.  

 

Latest News