വന്ദേമാതരം അറിയാതെ ബി.ജെ.പി മന്ത്രി നാണം കെട്ടു

വന്ദേമാതരം ആലാപനം രാജ്യത്ത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പി മന്ത്രി അതിലെ ഒരു വരി പോലും ചൊല്ലാനറിയാതെ വിയര്‍ത്തു. ഇന്ത്യാ ടുഡേ ടിവി ന്യൂസ് റൂമിലാണ് യു.പി മന്ത്രി ബല്‍ദേവ് സിംഗ് ഔലാഖ് നാണം കെട്ടത്. അവതാരകന്‍ രാഹുല്‍ കന്‍വാല്‍ മിനിറ്റുകളോളം ശ്രമിച്ചിട്ടും മന്ത്രിയെ കൊണ്ട് ഒരു വരി പോലും ചൊല്ലിക്കാന്‍ കഴിഞ്ഞില്ല. യു.പിയില്‍നിന്നുള്ള ബി.ജെ.പി എം.പി സാക്ഷി മഹാരാജും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വന്ദേമാതാരം രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും മറ്റും പറഞ്ഞാണ് നാലു വരിയെങ്കിലും ചൊല്ലൂ എന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന മന്ത്രി മറികടക്കാന്‍ ശ്രമിച്ചത്. മന്ത്രിക്ക് രണ്ട് വരി പോലും അറിയില്ലെന്ന് വ്യക്തമായിരുന്നു.
രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന ബി.ജെ.പി മന്ത്രിമാര്‍ ആവശ്യപ്പെടുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.
മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുന്നവര്‍ അതു സ്വന്തമായി പഠിക്കുകയോ ചൊല്ലുകയോ ചെയ്യാത്തത് കാപട്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരകന്‍ ചര്‍ച്ച അവസാനിപ്പിച്ചത്.

 

 

Latest News