Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വഭേദഗതി നിയമം പാപം; പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ധർമ സംരക്ഷണ സമിതിയുടെ ഉപവാസം

കോഴിക്കോട്- പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് ഉപവാസത്തിനൊരുങ്ങി മുക്കത്തുള്ള ഹിന്ദു ധർമ സംരക്ഷണസമിതി. 'ഭാരതീയ ബഹുസ്വരത കാക്കാൻ പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ' എന്ന ലക്ഷ്യത്തിനായി ഹിന്ദുധർമ സംരക്ഷകർ ഉപവസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമിതി പ്രസ്താവനയും ഇറക്കി. 'ലോകാ സമസ്താ സുഖിനോ ഭവന്തു'എന്ന പ്രാർത്ഥിക്കുന്ന ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം മതത്തിന്റെ പേരിൽ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. പൗരത്വം നൽകുന്നതിന് മതം മാനദണ്ഡമാകുന്നതും മതത്തിന്റെ പേരിൽ ആരെയെങ്കിലും പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണെന്നും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും തമ്മിൽ ശക്തമായ സാമൂഹിക ബന്ധം നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ ആ സൗഹാർദ്ദത്തിന് പോറലേൽപിക്കുന്ന ഒന്നും തന്നെ ഉണ്ടാകരുതെന്നും നോട്ടീസിലുണ്ട്. 
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായ പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഫെബ്രുവരി മൂന്നിന് ഉപവാസം സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കുന്ന ഉപവാസ സമരത്തോടൊപ്പം ബഹുസ്വര സംഗമവും നടത്തും.
 

Latest News