വിസ വാഗ്ദാനം ചെയ്ത് പണം  തട്ടിയെടുത്ത  രണ്ടു പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ-വിസ വാഗ്ദാനം ചെയ്ത് അര ലക്ഷം രൂപ കബളിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കമ്പളക്കാട് സ്വദേശിയില്‍ നിന്നുമാണ് അര ലക്ഷം രൂപ തട്ടിയെടുത്തത്. കണ്ണൂര്‍ തൃപ്പന്‍കോട്ടൂര്‍ ടി.കെ.മുഹമ്മദ് (33), അമ്പലവയല്‍ തോമാട്ടുചാല്‍ സനീഷി (28) നെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് ആള്‍മാറാട്ടത്തിനും സനീഷിനെതിരെ കേസെടുത്തിട്ടുണ്ട്. 2019 നവംബറിലാണ് സംഭവം. വിസ വാഗ്ദാനം ചെയ്താണ് മുഹമ്മദ് പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ നല്‍കിയില്ല. പണവും തിരികെ കൊടുത്തില്ല. മധ്യസ്ഥം നിന്ന സനീഷ് പറഞ്ഞ അവധിയും തെറ്റി. ഈ സഹചര്യത്തിലാണ് കമ്പളക്കാട് സ്വദേശി പോലീസില്‍ പരാതിപ്പെട്ടത്.

Latest News