Sorry, you need to enable JavaScript to visit this website.

കേന്ദ്രം പെരുമാറുന്നത് മദ്യപിച്ച കൗമാരക്കാരനെ പോലെ -കണ്ണൻ ഗോപിനാഥൻ

പനാജി- കേന്ദ്ര സർക്കാർ മദ്യപിച്ച കൗമാരക്കാരനെ പോലെയാണ് പെരുമാറുന്നതെന്നും ചോദ്യം ചെയ്തില്ലെങ്കിൽ അവർ രാജ്യം തകർക്കുമെന്നും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. കേന്ദ്ര സർക്കാർ ഒരു സാധാരണ കുട്ടിയല്ല. മദ്യപിച്ച കൗമാരക്കാരനാണ്. അവനെ ചോദ്യം ചെയ്യണം. നശിപ്പിച്ചു തുടങ്ങുമ്പോൾ അവൻ സ്വന്തം വീടായിരിക്കും നശിപ്പിക്കുക. പൗരത്വ ഭേദഗതി നിയമം തെറ്റാണെന്ന് ആർ.എസ്.എസുകാർ പോലും മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ സ്വന്തം കുഞ്ഞായതിനാലാണ് അവർ നിശ്ശബ്ദത പാലിക്കുന്നത്. നിരവധി ആർ.എസ്.എസ് പ്രവർത്തകരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവരും ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ട്. സർക്കാറിന്റെ ഭാഗത്ത് നിന്ന് തെറ്റായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന ബോധ്യം അവർക്കുണ്ടെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. 

Latest News