കുരുന്നിനെ രക്ഷിക്കാന്‍ വീട്ടമ്മ കിണറ്റില്‍ ചാടി

കൊച്ചി- കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ അയല്‍വാസിയായ വീട്ടമ്മ കിണറ്റില്‍ ചാടി. ഉരുളന്‍തണ്ണിയില്‍ കിഷോറിന്റെ ഒന്നര വയസ്സുള്ള കുട്ടി ഗൗരിനന്ദയാണ് കിണറ്റില്‍ വീണത്. മുത്തശ്ശിയോടൊപ്പം കളിച്ച് കൊണ്ടിരുന്ന കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കിഷോറിന്റെ അമ്മ അലറിക്കരയുന്നതു കോട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും 20 അടിയോളം താഴ്ചയുള്ള കിണറില്‍ ഇറങ്ങാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.
എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും അമ്പരന്ന് നില്‍ക്കവേ,  അയല്‍വാസിയായ പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ ഭാര്യ ഷീല ജീവന്‍പോലും വകവയ്ക്കാതെ കിണറ്റിലേക്ക് ചാടികയായിരുന്നു.  കുഞ്ഞിനെ വെള്ളത്തില്‍നിന്ന് ഉയര്‍ത്തി പിടിച്ച് മോട്ടോറിന്റെ വള്ളിയില്‍ പിടിച്ചുകിടന്ന ഷീലയേയും കുഞ്ഞിനേയും പിന്നീട് കിണറ്റില്‍ ഇറങ്ങി വെട്ടിത്തറ ബിജുവും നാട്ടുകാരും ചേര്‍ന്ന്  രക്ഷപ്പെടുത്തി.
കിണറിന് മുകളില്‍ വിരിച്ചിരുന്ന വലയില്‍ കുരുങ്ങിയാണ് കുട്ടി കിണറില്‍ വീണത്. അഞ്ച അടിയിലേറെ വെള്ളമുണ്ടായിരുന്നു. കുട്ടിയെ കോതമംഗലത്തെ ആശൂപത്രിയില്‍ എത്തിച്ചു ചികിത്സ തേടി. ഷീലയെ നാട്ടുകാര്‍ അനുമോദിച്ചു.

 

Latest News