കൊല്ലം സ്വദേശി സുദീപ് ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന കൊല്ലം ആശ്രാമം 'മയൂഖ'ത്തില്‍ സുദീപ് സുന്ദരന്‍ (47) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചയോടെ ഛര്‍ദിലും തലകറക്കവും അനുഭവപ്പെട്ട സുദീപിനെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ശരീരം മരുന്നുകളോട് പ്രതികരിക്കാതായി ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ജിദ്ദയിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സുദീപ് സംഘടനയുടെ വൈസ് പ്രസിഡന്റായും ജീവകാരുണ്യ വിഭാഗം കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. ജിദ്ദ ശാരാ ബലദിയയിലെ ഫവാസ് റഫ്രിജറേഷന്‍സിലെ സെയ്ല്‍സ് വിഭാഗത്തിലായിരുന്നു ജോലി. ഭാര്യ ബിന്ദു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അമൃത സുദീപ്, ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി ആദിത്യന്‍ സുദീപ് എന്നിവര്‍ മക്കളാണ്.
മൃതദേഹം സൗദി ജര്‍മന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സുദീപിന്റെ ആകസ്മിക വേര്‍പാടില്‍ കെ.പി.എസ്.ജെ പ്രസിഡന്റ് ഷാനവാസ് കൊല്ലം, ജനറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മരണവിവരമറിഞ്ഞ് കെ.പി.എസ്.ജെ പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയിലും മക്രോണയിലെ സുദീപിന്റെ വീട്ടിലുമെത്തിയിരുന്നു.

 

Latest News