Sorry, you need to enable JavaScript to visit this website.

അവര്‍ ബലാത്സംഗം ചെയ്യും, കൊല്ലും; ഷഹീന്‍ബാഗിനെതിരെ ബി.ജെ.പി എം.പി-video

ന്യൂദല്‍ഹി-ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളില്‍ കയറി സഹോദരിമാരേയും പെണ്‍മക്കളേയും ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ബി.ജെ.പി എം.പി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ.

ദല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ഷഹീന്‍ബാഗിലെ പ്രക്ഷോഭകരെ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും രാജ്യത്തിന്റെ  അഖണ്ഡത തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

പൊതുയോഗത്തിലും പിന്നീട് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലുമാണ് വര്‍മയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍. ഫെബ്രുവരി 11 ന് ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗിലെ ഒറ്റ പ്രതിഷേധക്കാരനേയും കാണാന്‍ കഴിയില്ല. ഒരുമാസത്തിനകം, സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച ഒറ്റ മസ്ജിദും വെച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷഹീന്‍ ബാഗില്‍ തടിച്ചുകൂടിയിരിക്കുന്ന ലക്ഷങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അതിക്രമിച്ച് കയറി സഹോദരിമാരേയും പെണ്‍മക്കളേയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്നും ഇപ്പോഴാണ് സമയമെന്നും പിന്നീട് മോഡിജിക്കും അമിത് ഷാക്കും നാളെ നിങ്ങളെ രക്ഷിക്കാനാവില്ലെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബി.ജെ.പി പറഞ്ഞു.

വെസ്റ്റ് ദല്‍ഹി എം.പിയായ വര്‍മ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വികാസ്പുരിയാല്‍ പ്രചാരണം നടത്തുന്നത്.

സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ ഷഹീന്‍ബാഗില്‍ ആരംഭിച്ച പ്രതിഷേധം ഒരുമാസമായി തുടരുകയാണ്. ഓരോ ദിവസവും ചുരുങ്ങിയത് 200 സ്ത്രീകളെങ്കിലും ഇവിടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തുന്നു.

 

Latest News