Sorry, you need to enable JavaScript to visit this website.

സോണിയ ആവശ്യപ്പെട്ടു; ഭരണഘടന ലംഘിക്കില്ലെന്ന്  ശിവസേനയിൽനിന്ന് കോൺഗ്രസ് എഴുതി വാങ്ങി

മുംബൈ- മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ ഭരണഘടന ലംഘിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രേഖാമൂലം ഉറപ്പ് വാങ്ങിയിരുന്നതായി വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രിയും നിലവിൽ ഉദ്ധവ് താക്കറേ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 


ഭരണഘടനയുടെ ആമുഖം ഒരിക്കലും ലംഘിക്കില്ലെന്നും, ഭരണഘടനക്ക് അനുസൃതമായി മാത്രമേ സർക്കാർ പ്രവർത്തിക്കൂവെന്നും ശിവസേനയിൽനിന്ന് എഴുതിവാങ്ങണമെന്നാണ് സോണിയ തങ്ങളോട് ആവശ്യപ്പെട്ടിരുന്നതെന്ന് ചവാൻ വെളിപ്പെടുത്തി. ഇക്കാര്യം സേനാ തലവൻ ഉദ്ധവ് താക്കറേയോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഞങ്ങൾ ഇക്കാര്യം ഉദ്ധവ് താക്കറേയെ അറിയിക്കുകയും അദ്ദേഹം സമ്മതിച്ച് എഴുതി ഒപ്പിട്ടു തരികയും ചെയ്തതായി ചവാൻ വ്യക്തമാക്കി. ഇതേ തുടർന്നാണ് ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്ന് മഹാ വികാസ് അഘാഡി സഖ്യസർക്കാരിന് രൂപം നൽകിയത്. സർക്കാരിന്റെ പ്രവർത്തനം പ്രതീക്ഷിച്ച രീതിയല്ലെങ്കിൽ സഖ്യത്തിൽനിന്ന് കോൺഗ്രസ് പിന്മാറുമെന്നും സോണിയ പറഞ്ഞിരുന്നതായി ചവാൻ വെളിപ്പെടുത്തി.
 

Latest News