Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയെ  വിഭജിക്കാൻ അനുവദിക്കില്ല -പ്രവാസി സാംസ്‌കാരിക വേദി

പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ എസ്.എം.നൗഷാദ് സംസാരിക്കുന്നു.

ജിദ്ദ- പ്രവാസി സാംസ്‌കാരിക വേദി വെസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സ്റ്റേ ചെയ്യാൻ സമയമായില്ല എന്ന വിഷയത്തിൽ സമര സദസ്സും ചർച്ചാ സംഗമവും സംഘടിപ്പിച്ചു. ഷറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന പരിപാടി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഭരണഘടനാ ശിൽപികളുടെ ജാഗ്രത്തായ ഇടപെടലാണ് ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെട്ടതിന്റെ മുഖ്യ പ്രേരകമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും തനിമ കേന്ദ്ര സമിതി അംഗവുമായ എസ്.എം നൗഷാദ് പറഞ്ഞു. 

തുടക്കം മുതലേ ഭരണഘടനയെ വർഗീയവൽക്കരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. നിരീശ്വരവാദിയായിരുന്ന സവർക്കർ ഹിന്ദു ധാർമിക മൂല്യങ്ങൾക്ക് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം ഹിന്ദുത്വ എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. ഗൂഢമായ ഒരു ഡീപ് സ്‌റ്റേറ്റ് രൂപകൽപന ചെയ്യാൻ ഹിന്ദുത്വ വാദികൾ നടത്തിയ പ്രവർത്തനങ്ങളുടെ അനന്തര ഫലമാണ് രാജ്യം അഭിമുഖീകരിക്കുന്ന വംശീയ, വിഭാഗീയ ധ്രുവീകരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മതാധിഷ്ഠിത വിഭജന അജണ്ടകൾക്കെതിരെ രാജ്യത്തുടനീളം നടന്ന് കൊണ്ടിരിക്കുന്ന ഉയിർത്തെഴുന്നേൽപ്പ് വിദൂരമല്ലാത്ത ഭാവിയിൽ ഫാസിസ്റ്റ് ഭരണത്തിന് ചരമക്കുറിപ്പെഴുതുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഇസ്മയിൽ കല്ലായി, നിസാർ ഇരിട്ടി, പ്രവാസി സാംസ്‌കാരിക വേദി വെസ്‌റ്റേൺ പ്രോവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി എം.പി അഷ്‌റഫ്, ട്രഷറർ സിറാജ് താമരശ്ശേരി എന്നിവർ പ്രസംഗിച്ചു.

Latest News